photo
വൈപ്പിൻ ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി ബോൾഗാട്ടി പാലസിൽ നടന്ന മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസിന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ട്രോഫി സമ്മാനിക്കുന്നു

വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്ക് കലക്ടർ എൻ.എസ്.കെ ഉമേഷ് സ്വർണ മെഡലും ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. മണ്ഡലം തലത്തിൽ യു.പി വിഭാഗത്തിൽ ഒന്നാമതെത്തിയ ആഷിൽ സി. അശോകിനും (ലിറ്റിൽ ഫ്‌ളവർ യുപി പള്ളിപ്പോർട്ട്) രണ്ടാമതെത്തിയ കെ.എ. വൈഷണവിക്കും (ഗവ. ഫിഷറീസ് യു.പി.എസ് ഞാറക്കൽ) എച്ച് .എസ് / എച്ച്. എസ്.എസ് / വി. എച്ച്എസ്.എസ് വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഡി. സബിനും (സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്) രണ്ടാമതെത്തിയ തീർത്ഥ എസ്. മണലിക്കും (എസ്.എം.എച്ച്.എസ്.എസ് ചെറായി) സ്വർണ മെഡലുകൾ സമ്മാനിച്ചു. മെഗാ ക്വിസിൽ ഒന്നാമതെത്തിയ സെന്റ് അഗസ്റ്റിൻ ജി.എച്ച്.എസ് കുഴുപ്പിള്ളി, രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ ചെറായി എന്നീ സ്കൂളുകൾക്ക് ട്രോഫിയും കൃാഷ് അവാർഡും സമ്മാനിച്ചു.
മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അദ്ധ്യക്ഷനായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, ലോകധർമ്മി ഡയറക്ടർ പ്രൊഫ. ചന്ദ്രദാസൻ, എ.പി. പ്രിനിൽ, കെ.കെ. ജയരാജ്, സുനിൽ ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.