summit

കൊച്ചി: നാഷണൽ റെയിൽവേ ആൻഡ് മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ സമ്മിറ്റിൽ കേരളത്തിലെ നഗര ഗതാഗത വികസന സുവനീർ പ്രകാശനം ചെയ്തു. മേയർ അഡ്വ. എം അനിൽകുമാർ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ അദ്ധ്യക്ഷനായിരുന്നു. കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി. കാശിവിശ്വനാഥൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർ സഞ്ജയ് കുമാർ, ജെയിൻ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടർ സിമ്മി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവരുടെ സഹകരണത്തോടെ ഇ ലെറ്റ്‌സ് ടെക്‌നോ മീഡിയ ആണ് സമ്മിറ്റ് സംഘടിപ്പിച്ചത്.