 
വൈപ്പിൻ: പള്ളിപ്പുറത്തെ വയോജനങ്ങൾക്ക് തണൽ സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്‌മസ് ആഘോഷപരിപാടികളും സ്‌നേഹവിരുന്നും നടത്തി. സെന്റ് മേരീസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. വി.എക്‌സ്. ബെനഡിക്റ്റ് അദ്ധ്യക്ഷനായി. മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഡോ. ആന്റണി കുരിശിങ്കൽ ക്രിസ്‌മസ് ദിന സന്ദേശം നൽകി. ലെനിൻ പുത്തൻവീട്ടിൽ, പ്രധാനാദ്ധ്യാപകൻ സേവ്യർ പുതശേരി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. വിശ്വനാഥൻ കിളിക്കോടൻ, മേരി അംബ്രോസ്, ഗ്രേയ്‌സി ജോസഫ്, കെ.കെ. ജയൻ, പ്രറ്റി ജെന്നോ, ശശികല പുഷ്പജൻ, ബേബി ബില്ലു, ഗീത അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.