bjp

കൊച്ചി: ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ ക്രിസ്മസ് ആഘോഷം സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ .നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം ഡോൺ ബോസ്കോ ഐ.ജി.എ. സിറ്റി പ്രിൻസിപ്പൽ ഫാ. ജൂബിൻ അയില സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ.ഭസിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. പ്രിയ പ്രശാന്ത്, വി.എസ്. സത്യൻ. ജില്ലാ സെക്രട്ടറിമാരായ ആർ. സജികുമാർ, ടി.ജി. വിജയൻ, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.