school
പായിപ്ര സ്കൂളിൽ നടക്കുന്ന ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സുസ്ഥിര വികസനത്തിന് എൻ.എസ്.എസ് യുവത എന്ന പ്രമേയവുമായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് 'ജീവനം - 2024"ന് പായിപ്ര സർക്കാർ യു.പി സ്കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ ക്യാമ്പ് സന്ദേശം നൽകി. പഞ്ചായത്ത് അംഗം പി.എച്ച്. സക്കീർ ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ നയന ദാസ്, ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, പി.ടി.എ പ്രസിഡന്റ് റംല ഇബ്രാഹിം, കെ.എ. യൂസഫ്, ഷാജഹാൻ പേണ്ടാണം, ഉമ ഗോപിനാഥ്, ഷമീന ഷഫീഖ്, സോംജി ഇരമല്ലൂർ, ക്യാമ്പ് പ്രോഗ്രാം ഓഫീസർ രസിത രാമചന്ദ്രൻ, അദ്ധ്യാപകരായ പി.കെ. രാജേഷ്, സി.ബി. മഞ്ജു, കെ.സി. അഞ്ജലി, കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു.