കൊച്ചി: വികാരിയുടെ ചുമതലയിൽ നിന്ന് അതിരൂപത ഒഴിവാക്കിയ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ഫാ. വർഗീസ് മണവാളന്റെ മുറി ഏറ്റെടുക്കുന്നതിനെച്ചൊല്ലി ഇന്നലെ സംഘർഷമുണ്ടായി​. പൊലീസ് ഇരുവിഭാഗത്തെയും നീക്കി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. ബസിലിക്കയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെയാണ് ഇന്നലെ പുലർച്ച അഞ്ചോടെ ഫാ. വർഗീസ് മണവാളന്റെ മുറിയും ബസി​ലിക്ക ഓഫീസും ഏറ്റെടുക്കാൻ ഒരുവിഭാഗം ശ്രമിച്ചത്. മറുവിഭാഗം ചെറുത്തതോടെ സംഘർഷമായി. ആയുധങ്ങളുമായി അതി​ക്രമിച്ചു കയറി ഫാ. വർഗീസ് മണവാളനെ വധിക്കാൻ ശ്രമിച്ചതായി അൽമായ മുന്നേറ്റം ഭാരവാഹികൾ ആരോപിച്ചു.