aju

മൂവാറ്റുപുഴ: അജു ഫൗണ്ടേഷൻ നൽകിവരുന്ന ഡി ശ്രീമാൻ നമ്പൂതിരി പുരസ്‌കാരം ജിലുമോൾ മാരിയറ്റ് തോമസിന് അജു ഫൗണ്ടേഷൻ ചെയർമാൻ എം.കെ.സാനു മൂവാറ്റുപുഴ കബനി പാലസിൽ വെച്ച് സമ്മാനിച്ചു. മനുഷ്യൻ എന്നത് വിസ്മയകരമായ കാഴ്ചയാതിനാലാണ് ജിലുമോളെ പോലുള്ളവർക്ക് ജീവിതത്തിൽ വലിയ പ്രതിസന്ധികൾ മറികടക്കാനാകുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രൊഫ. എം.കെ. സാനു പറഞ്ഞു. എബനേസർ ഫൗണ്ടേഷൻ എൻഡോമെന്റ് മുൻ എം.പിയും അജുഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. സെബാസ്റ്റ്യൻ പോൾ കെ.എഫ്.ബി അന്ധ വനിതാ തൊഴിൽ പരിശീലന ഉത്പാദന കേന്ദം പ്രതിനിധികൾക്ക് സമ്മാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ ഡോ. ജെ.പ്രസാദ് മുഖ്യ പ്രഭാഷണംനടത്തി. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം ഇസ്മായിൽ ഡി ശ്രീമാൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ, എ.പി.വർക്കി മിഷൻ ഫോസ്പിറ്റൽ ചെയർമാൻ പി.ആർ. മുരളീധരൻ, സി.പി.എം. ഏരിയാസെക്രട്ടറി അഡ്വ. അനീഷ് എം.മാത്യു, കുമാരനാശാൻ പബ്ലിക് ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ ഗോപി കോട്ടമുറിക്കൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഫൗണ്ടേഷൻ ഡയറക്ടർമാരായ കെ.എം.ദിലീപ്, പി.ബി.രഞ്ചൻ, അഡ്വ. ടി.എം.റഷീദ്, കമാൻഡർ സി.കെ.ഷാജി, ടി.വി.അനിത, അമൽ പി. വിനോദ്, സി.കെ.ഉണ്ണി, അജേഷ് കോട്ടമുറിക്കൽ, ആരോമൽ തമ്പി, സാജുതുരുത്തിൽ, അരുൺ ഡേവിഡ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.