കൊച്ചി: സംസ്ഥാന ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ മികച്ച രണ്ടാമത്തെ കോളേജായി കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന നൂതന അദ്ധ്യാപന പഠനരീതികളിലൂടെ അക്കാദമിക മികവ് വളർത്തിയെടുക്കുക എന്നതാണ് രാജഗിരി പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതിന് കോളേജിന് ലഭിച്ച അംഗീകാരമാണ് പുതിയ നേട്ടമെന്ന് പ്രിൻസിപ്പൽ ഫാ. ഡോ. എം.ഡി. സാജു പറഞ്ഞു.