കിഴക്കമ്പലം: ബി.ജെ.പിയുടെ പേര് ഉപയോഗിച്ചും ഭാരവാഹിയെന്ന് അവകാശപ്പെട്ടും വ്യാപകമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പഴന്തോട്ടം പുന്നോർക്കോട് വാ‌ടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി എം.കെ. സുരേഷ് എന്നയാൾക്ക് സംഘടനയുമായോ പാർട്ടി ഭാരവാഹിത്വവുമായോ യാതൊരു ബന്ധവുമില്ലെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ് അറിയിച്ചു.