 
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726 -ാം നമ്പർ കടാതി ശാഖയുടെ പോഷക സംഘടനയായ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ അഹല്യ കണ്ണാശുപത്രിയുടെയും അഹല്യഫൗണ്ടേഷന്റെയും സഹകരണത്തോടെ കടാതി ശാഖ ഗുരുമന്ദിരത്തിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പ് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനായി. അഹല്യ ഫൗണ്ടേഷൻ പി.ആർ.ഒ എബിൻ ക്ലാസ് നയിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ, ശാഖാ സെക്രട്ടറി എം.എസ്. ഷാജി,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സിനോജ്, യൂത്ത്മൂവ്മെന്റ് ശാഖ പ്രസിഡന്റ് എം.എസ്. ജിജീഷ്, ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്. കല്ലാർ എന്നിവർ സംസാരിച്ചു.