അങ്കമാലി: നഗരസഭ വികസനമുരടിപ്പിന്റെ നാല് വർഷങ്ങൾ ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി സജി വർഗീസ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, എം.എസ്. ചന്ദ്രബോസ്, ഒ.ജി. കിഷോർ ബെന്നി മൂഞ്ഞേലി, നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ്, പി.എൻ. ജോഷി, മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽകുമാർ, മോളി മാത്യു തുടങ്ങിയവർ സംസാരിച്ചു.