k

പെരുമ്പളം: എസ്.എൻ.ഡി.പി യോഗം പെരുമ്പളം ഈസ്റ്റ് ആർ.ശങ്കർ സ്‌മാരക കുടുംബയൂണിറ്റിലെ ഗുരുപാദം പുരുഷ സ്വാശ്രയ സംഘം സംഘടിപ്പിക്കുന്ന 10-ാമത് പഞ്ചദിന പഠനശിബിരം 25ന് സമാപിക്കും. സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. എസ്. ഷാജികുമാർ അദ്ധ്യക്ഷനായി. കെ. ടി. സുധീർ, പി.കെ. ബാബു, കെ.ടി. സുനിൽകുമാർ, ഡി. ഉണ്ണിക്കൃഷ്‌ണൻ, ഓമന മുകുന്ദൻ, അയന രാജൻ, മണിയൻ, എം.വി. ഗോപേഷ് എന്നിവർ സംസാരിച്ചു. ധന്യ ബെൻസിലാൽ, വിമൽ വിജയ്, സുരേഷ് ബാബു കൂത്തുപറമ്പ്, പ്രൊഫ. എം.എ. സിദ്ദിഖ്, ബിജു പുളിക്കലേടത്ത് എന്നിവർ പ്രഭാഷണം നടത്തും.