
ചോറ്റാനിക്കര : അമ്പാടിമല വായനശാല മുൻ പ്രസിഡന്റ് സന്തോഷിന്റെ സ്മരണാർത്ഥം അമ്പാടിമല എം.ജി.പി സ്കൂളിൽ നിന്ന് 12-ാം ക്ലാസിൽ മാത്തമാറ്റിക്സിന് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് വായനശാല ഏർപ്പെടുത്തിയ
പ്രഥമ സന്തോഷ് മാഷ് പുരസ്കാരം ആഗ്രഹ് എം. എമ്മിന് സമ്മാനിച്ചു. വായനശാലാ പ്രസിഡന്റ് സന്തോഷ് തൂമ്പുങ്കൽ ,
സെക്രട്ടറി പ്രദീപ് ആദിത്യ, വാർഡ് അംഗം ഷിൽജി രവി ,
വായനശാല എക്സിക്യുട്ടീവ് അംഗങ്ങളായ ടി.കെ. ഷാജി, ഷിജോ ജോസഫ്, അരുൺ, ഷീനു സന്തോഷ് ,സ്കൂൾ പ്രിൻസിപ്പൽ അനിതകുമാരി സി.എം. എന്നിവർ പങ്കെടുത്തു.