 
പറവൂർ: എസ്. എൻ.ഡി.പി യോഗം വള്ളുവള്ളി ശാഖയുടെ കീഴിലെ സഹോദരൻ അയ്യപ്പൻ സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബ യൂണിറ്റിന്റെ കൊടിമരം സാമൂഹ്യവിരുദ്ധൻ നശിപ്പിച്ചു. കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് യോഗവും പ്രാർത്ഥനയും നടത്തി. യോഗം ഡയറക്ടർ എം.ബി. ബിനു, ശാഖാ പ്രസിഡന്റ് എ.കെ. അശോകൻ, സെക്രട്ടറി സുനിൽദത്ത്, സൈബർസേനാ യൂണിയൻ ചെയർമാൻ സുധീഷ് വള്ളുവള്ളി, ടി.പി. പ്രസാജ്, പി.എസ്. അജി എന്നിവർ സംസാരിച്ചു.