snvhss-nss-
നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസക്യാമ്പിന്റെ മുന്നോടിയായി നടന്ന വിളംബരജാഥ

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസക്യാമ്പ് 'പലമതസാരവുമേകം" കരുമാല്ലൂർ എഫ്.എം.സി.ടി ഹൈസ്കൂളിൽ തുടങ്ങി. വിളംബര ജാഥ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ പി.എസ്. ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ നാസർ, പ്രിൻസിപ്പൽ വി. ബിന്ദു, കെ.എം. ലൈജു, ജോർജ് മേനാച്ചേരി, ശ്രീലത ലാലു, കെ.ബി. സുഭാഷ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, കെ.ആർ. വിനോദ്, പി.ആർ. സംഗീത, പ്രജിത്ത് അശോക് തുടങ്ങിയവർ സംസാരിച്ചു.