cpi
സി.പി.ഐ പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നടന്ന പ്രതിഷേധയോഗം

കൂത്താട്ടുകുളം: അംബേദ്ക്കറെ അപമാനിച്ചതിലും രാജ്യ സഭാംഗം പി. സന്തോഷ് കുമാറിനെ ബി.ജെ.പിക്കാർ ആക്രമിച്ചതിലും പ്രതിഷേധിച്ച് സി.പി.ഐ പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. എ.എസ്. രാജൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ല എക്സിക്യുട്ടീവ് അംഗം എം.എം. ജോർജ്, നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. ജീൻസൺ വി. പോൾ, നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു . സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.എൻ. സദാമണി, ടോമി വർഗീസ്, അംബിക രാജേന്ദ്രൻ, ലോക്കൽ സെക്രട്ടറി ബിനീഷ് കെ. തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു.