ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മുളന്തുരുത്തിശാഖയുടെ നേതൃത്വയോഗം യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു മുഖ്യ പ്രസംഗം നടത്തി. കോരങ്കോട്ട് ക്ഷേത്രത്തിലെ ഉത്സവം പൂർവാധികം ഭംഗിയായി നടത്തുന്നതിനും പോഷക സംഘടനകളെ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. ശാഖാ കൺവീനർ എ. എം.സജീവൻ, യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, സി. സി.ബിനു, മനു സുകുമാരൻ, മനൂബ് കെ. എം, സുരേന്ദ്രൻ പാറകാട്ടിൽ, ഗോപി ഓണക്കാവിൽ, ഹരി എം.എ, വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.