
ആലുവ: നഗരത്തിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിലായി മൂന്നു കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. ബാങ്ക് കവലയിൽ കാറും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രിക്കാരനായ നായരമ്പലം കിഴക്കേടത്ത് വീട്ടിൽ മണിയുടെ മകൻ അഖിൽ (29), അഖിലിന്റെ ഭാര്യ സുരമ്യ (27), മക്കളായ അനന്തിക (രണ്ടരവയസ്), അനുഗ്രഹ (4), സുരമ്യയുടെ സഹോദരി പുത്രൻ കാർത്തിക് (4) എന്നിവർക്ക് പരിക്കേറ്റു. പറവൂർ കവലയിൽ മറ്റൊരു അപകടത്തിൽ യു.സി കോളേജ് പോളച്ചിറക്കൽ ആന്നീൽ വീട്ടിൽ ഉറുമീസിന്റെ മകൾ ദയ (28), സഹോദരി മറിയം (19) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.