
കോലഞ്ചേരി: മണ്ണൂർ പടിഞ്ഞാറെ കവലയ്ക്ക് സമീപം വീട്ടു ജോലിക്കിടെ ഇളകി വന്ന കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് പണിക്കശേരി ഗീത രവി (54) യെ മൂവാറ്റുപുഴ ചാരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീടിന് പുറത്ത് നില്ക്കുമ്പോഴാണ് ഒരു കൂട്ടം കടന്നലുകൾ അക്രമിച്ചത്. ഇവരുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ സമീപ വാസകളായ മൂന്നു പേർക്കും കുത്തേറ്റു. ഇവർ പുതപ്പ് കൊണ്ട് ഗീതയെ പൊതിഞ്ഞ് വീടിനുള്ളിലാക്കിയാണ് രക്ഷിച്ചത്. അതിനിടയിലാണ് ഇവർക്ക് കുത്തേറ്റത്. ഗീതയുടെ തലയിലും മുഖത്തുമാണ് ആക്രമിച്ചത്. അപകടനില തരണം ചെയ്തു.