പറവൂർ: ചിറ്റാറ്റുകര പ്രത്യാശ വയോജന ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന വയോജനസംഗമം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എസ്. അഭിലാഷ് അദ്ധ്യക്ഷനായി. വി.എ. താജുദ്ദീൻ, ശ്രീജിത്ത് അശോക്, കെ.ആർ. ശശി, ഒ.കെ. ബാബു, രതി കാർത്തികേയൻ എന്നിവർ സംസാരിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് വേദാന്ത വിഭാഗത്തിൽ ഡോക്ടറേറ്റ് ലഭിച്ച അശ്വതി അനൂപിനെ ആദരിച്ചു.