
കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോട്ട്ജെട്ടി പാൽമിറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി. മാർത്തോമ്മാ സഭാ വികാരി ജനറാൾ ഡോ. സി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ ജോൺ മാത്യു മുല്ലശ്ശേരി, അഡ്വ. രവീന്ദ്രകുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ജോണി കെ. ജോൺ, എൻ. എ.എൻ. ഷാജി, എസ്. സന്തോഷ് കുമാർ, പി.എച്ച്. ഷംസുദ്ദീൻ , എ.കെ.സതീശ് ചന്ദ്രൻ, അഡ്വ. വി. ആർ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.