biun
ബിനിൽ ബാബു

കിഴക്കമ്പലം: കടമ്പ്രയാർ ഇക്കോ ടൂറിസം പ്രൊജക്ട് മേഖലയിൽ അതിക്രമിച്ച് കടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയ ആലുവ നടമ കൃപാസദനം ബിനിൽ ബാബു (44) വിനെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർദ്ധരാത്രി മദ്യലഹരിലായിരുന്നു അക്രമം. ഇയാളെ നാട്ടുകാരും സമീപവാസികളും ചേർന്ന് പി‌ടിച്ചുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായി തടിയിട്ടപറമ്പ് എസ്.എച്ച്.ഒ എ.എൽ. അഭിലാഷ് അറിയിച്ചു.