vd
തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്കൂൾ 37-ാമത് വാർഷികാഘോഷം ദൃശ്യ 2024 പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ വിശിഷ്ടാതിഥിയായി. സ്കൂൾ ചെയർമാൻ ഡോ. സി.എം. ഹൈദർ അലി മുഖ്യപ്രഭാഷണവും സ്കൂൾ പ്രിൻസിപ്പൽ അഞ്ജലി ശശികുമാർ ആശംസ പ്രസംഗവും നടത്തി. വൈസ് ചെയർമാൻ കെ.എ. മുഹമ്മദ്, കെ.എം. അബ്ദുൾ റഹിമാൻ, ട്രസ്റ്റി അസീസ്, നൗഷാദ് എന്നിവർ സംസാരിച്ചു.