
കൊച്ചി: എസ്.എൻ.ഡി.പി യോഗം 1554-ാം നമ്പർ കടവന്ത്ര ശാഖയുടെ വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മറ്റി അംഗം കെ.പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ മേൽശാന്തി എൻ.പി. ശരാജ്, ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ,വൈസ് പ്രസിഡന്റ് എ.എം ദയാനന്ദൻ, സെക്രട്ടറി ടി.എൻ. രാജീവ്, ഡോ.കെ.എസ്. അജിത് കുമാർ, വി.എം.ശശിധരൻ, സി.ശിവാനന്ദർ, അനിതാ രവി, ഭാമ പത്മനാഭൻ, കെ.കെ.മാധവൻ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: പി.വി.സാംബശിവൻ, വൈസ് പ്രസിഡന്റ്: ടി.പി. അജിത് പത്മനാഭൻ, സെക്രട്ടറി: പി.എം. വത്സരാജ്, യൂണിയൻ കൗൺസിലർ: കെ.കെ.മാധവൻ. കമ്മിറ്റി അംഗങ്ങൾ: വി.എം.ശശിധരൻ,എ.എം. ദയാനന്ദൻ, കെ.പി. പ്രശാന്ത്, സി.ശിവാനന്ദൻ, സി.വി.രവികുമാർ,എ.ആർ. സുനിൽകുമാർ, കെ.വി.സതീശൻ. പഞ്ചായത്ത് കമ്മിറ്റി: ഡോ.കെ.എസ് അജിത് കുമാർ, അനൂപ് തിലകൻ,പി.പി.പ്രദീപ്.