kl
കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച തീരം കഫേ ഡ്രൈവ് ജി.സി.ഡി.എ മുൻ ചെയർമാൻ സി എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുന്നത്തുനാട് മണ്ഡലത്തിലെ കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച തീരം കഫേ ഡ്രൈവ് മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മൂലയിൽ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേ​റ്റർ ടി.എം. റജീന, ഡി.​ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കെ.കെ. ഏലിയാസ്, ജോർജ് ഇടപ്പരത്തി, കെ.ആർ. സുധാകരൻ, വി.ജെ. വർഗീസ്, കെ.ബി. അനിൽകുമാർ, സി.കെ. വീരാൻ, പൗലോസ് മുടക്കന്തല, രഞ്ജിത് രത്‌നാകരൻ, റെജി ഇല്ലിക്കപറമ്പിൽ, ജൂബിൾ ജോർജ്, ബിജു കെ. മാത്യു, എസ്. വിജയകുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് കൊച്ചി റിഥം ബാൻഡ് ഫ്യൂഷൻ അവതരിപ്പിച്ചു, 31 വരെ കുടുംബശ്രീയുടെ വിപണനമേളയും വിവിധ കലാപരിപാടികളും പുതുവത്സരാഘോഷവും നടക്കും. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി കടമ്പ്രയാറിൽ ആഭ്യന്തര വിദേശ ടൂറിസ്​റ്റുകൾക്കായി വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പായലും പോളയും നീക്കി ആഴംകൂട്ടും. നടപാതകൾ നവീകരിക്കും,
സാഹസിക വിനോദ സഞ്ചാര പദ്ധതികൾ, കൃഷി വകുപ്പുമായി ചേർന്ന് ഫാം ടൂറിസം, കുട്ടികൾക്കായുള്ള വിനോദ സഞ്ചാരപരിപാടികൾ തുടങ്ങിയവ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ തരം ഉല്ലാസ ബോട്ട് യാത്രകൾക്കായി ടൂറിസം സംരംഭകരുടെ സഹകരണത്തോടെ കടമ്പ്രയാർ ബോട്ട് ക്ലബ് ജനുവരിയോടെ യാഥാർത്ഥ്യമാകും.