 
കൊച്ചി: ഇംപ്രസാരിയോയുടെ 24ാമത് മിസ് കേരളയായി മേഘ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. എൻ. അരുന്ധതി ഫസ്റ്റ് റണ്ണറപ്പും എയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി. മിസ് ഫോട്ടോജെനിക്ക്: സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ ഹെയർ: സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ വോയ്‌സ്: അമ്മു ഇന്ദു അരുൺ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ: അസ്മിൻ, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ: റോസ്മി ഷാജി, മിസ് ബ്യൂട്ടിഫുൾ ഐസ്: എയ്ഞ്ചൽ ബെന്നി, മിസ് ടാലന്റഡ്: അദ്രിക സഞ്ജീവ്, മിസ് കൺജീനിയാലിറ്റി: കീർത്തി ലക്ഷ്മി യു.ബി, മിസ് ഫിറ്റ്‌നസ്: റോസ്മി ഷാജി എന്നിവയാണ് മറ്റ് പുരസ്കാരങ്ങൾ. എറണാകുളം സ്വദേശിയായ സി. തോമസ് ആന്റണി - സന്ധ്യ ദമ്പതികളുടെ മകളാണ് മേഘ.