പിറവം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പിറവം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം 27ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽ കൂടാൻ തീരുമാനിച്ചു. അനൂപ് ജേക്കബ് എം.എൽ.എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്കൂളിന് അനുവദിച്ച ലഭിച്ച 5 കോടി രൂപയിൽ നിന്ന് ഒരു കോടി എഴുപത് ലക്ഷം രൂപ ഉപയോഗിച്ച് കിച്ചൻ, ഡൈനിംഗ് ഹാൾ, അടൽ ഫിഗർ ലാബ് എന്നിവയുടെ നിർമ്മാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഇതിന് ശേഷം രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.