
കൊച്ചി: ക്ലിയോ സ്‌പോർട്‌സിന്റ ആഭിമുഖ്യത്തിലുള്ള ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിന് മുന്നോടിയായുള്ള ട്രെയിനിംഗ് റണ്ണിൽ 300ലേറെ പേർ പങ്കെടുത്തു. രജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ.എസ്. രാജൻ , വൈസ് പ്രസിഡന്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്‌പോർട്‌സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴിക്കോട്, കൊല്ലം ജില്ലകളിൽ നിന്നുള്ള ക്ലബുകളും പങ്കെടുത്തു.
മാരത്തോണിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: www.kochimarathon.in