 
നെടുമ്പാശേരി: മേയ്ക്കാട് ധന്യ ഗ്രന്ഥശാല ആൻഡ് യുവജന കലാസമിതി സംഘടിപ്പിച്ച സർവമത സമ്മേളനം ശതാബ്ദി വാർഷിക സെമിനാർ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, ഫാ. ഡെന്നി കാട്ടേൽ, ഉസ്താദ് മുഹമ്മദ് സാലിഖ് സഖാഫി, പി.വി. പൗലോസ്, പി.പി. സാജു, ബിൽഹ എൽദോ, അനിജ വിജയൻ എന്നിവർ സംസാരിച്ചു.