ആലുവ: ജില്ലയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തടാകമായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുമ്പിച്ചാൽ നക്ഷത്രത്തിളക്കത്തിലായി. പുതുവർഷത്തെ സ്വീകരിക്കാൻ 11 ദിവസം നീണ്ടുനിൽക്കുന്ന തുമ്പിച്ചാൽ ഫെസ്റ്റിന് ശനിയാഴ്ച തുടക്കമായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. രജീഷും സതീശൻ കുഴിക്കാട്ടുമാലിയും ചേർന്ന് വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു. തുമ്പിച്ചാൽകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാം തവണയാണ് തുമ്പിച്ചാൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്വിച്ച് ഓൺ ചടങ്ങിൽ തുമ്പിച്ചാൽ കൂട്ടം സംഘാടക സമിതി ചെയർമാൻ സുഭാഷ് വെളിയത്ത്, പ്രസിഡന്റ് ഫൈസൽ മാളിയേക്കൽ, സെക്രട്ടറി ജിജീഷ് കാട്ടിപറമ്പിൽ, ട്രഷറർമാരായ മോബിൻ മോഹൻ, ജോമി ജോയി, കമ്മിറ്റി അംഗങ്ങളായ സനൽ മനക്കകാട്, രമേഷ് മോസ്കോ, വേലായുധൻ പാനാപ്പിള്ളി, ശാരീഷ് ശിവൻ, യാസർ മോസ്കോ, സിദ്ധീഖ് വടക്കൻ, അഭിരാജ്, ജിനേഷ് കുഴിക്കാട്ടുമാലി, സുജിത്, ശിവാദസ് മാറമ്പിള്ളി, മൻസൂർ, രമേഷ് പുലയൻതുരത്തിൽ, അജി പുള്ളാട്ട്, അലി മുള്ളംകുഴി, അബുലൈസ് താഴത്ത്, അഷറഫ് കരോട്ടപുറം, വിനോദ് ചാക്യാർ, നാസർ കുറുപ്പാലി, റിയാസ് മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.