human-trafic

കൊ​ച്ചി​:​ ​തെ​ക്കു​ ​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​സൈ​ബ​ർ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വ്യാ​ജ​ജോ​ലി​ക​ൾ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മ​നു​ഷ്യ​ക്ക​ട​ത്ത് ​സം​ഘ​ങ്ങ​ളു​ടെ​ ​വ​ല​യി​ൽ​ ​തൊ​ഴി​ൽ​ ​അ​ന്വേ​ഷ​ക​ർ​ ​വീ​ഴ​രു​തെ​ന്ന് ​നോ​ർ​ക്ക​യു​ടെ​ ​ജാ​ഗ്ര​താ​ ​നി​ർ​ദേ​ശം.
താ​യ്‌​ല​ൻ​ഡ്,​ ​ക​മ്പോ​ഡി​യ,​ ​ലാ​വോ​സ്,​ ​മ്യാ​ൻ​മ​ർ,​ ​വി​യ​റ്റ്‌​നാം​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ത​ട്ടി​പ്പ് ​സം​ഘ​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കോ​ൾ​ ​സെ​ന്റ​ർ,​ ​ക്രി​പ്റ്റോ​ ​ക​റ​ൻ​സി,​ ​ബാ​ങ്കിം​ഗ്,​ ​ഷെ​യ​ർ​മാ​ർ​ക്ക​റ്റ്,​ ​ഹ​ണി​ട്രാ​പ്പ്,​ ​ഓ​ൺ​ലൈ​ൻ​ ​ത​ട്ടി​പ്പു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​വ്യാ​ജ​ ​ക​മ്പ​നി​ക​ളു​ടെ​ ​ഡി​ജി​റ്റ​ൽ​ ​സെ​യി​ൽ​സ് ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ൾ​ ​അ​ല്ലെ​ങ്കി​ൽ​ ​ക​സ്റ്റ​മ​ർ​ ​സ​പ്പോ​ർ​ട്ട് ​സ​ർ​വീ​സ് ​പോ​ലു​ള്ള​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ര​സ്യ​ങ്ങ​ൾ​ ​ന​ൽ​കി​യും​ ​ഏ​ജ​ന്റു​മാ​ർ​ ​മു​ഖേ​ന​യു​മാ​ണ് ​തൊ​ഴി​ൽ​ ​അ​ന്വേ​ഷ​ക​രെ​ ​കെ​ണി​യി​ൽ​ ​വീ​ഴ്ത്തു​ന്ന​ത്.
ടെ​ലി​കോ​ള​ർ,​ ​ഡാ​റ്റാ​ ​എ​ൻ​ട്രി​ ​തു​ട​ങ്ങി​യ​ ​ജോ​ലി​ക​ൾ​ക്കാ​യി​ ​വ​ലി​യ​ ​ശ​മ്പ​ള​വും​ ​ഹോ​ട്ട​ൽ​ ​ബു​ക്കിം​ഗും​ ​റി​ട്ടേ​ൺ​ ​എ​യ​ർ​ ​ടി​ക്ക​റ്റു​ക​ളും​ ​വി​സ​ ​സൗ​ക​ര്യ​വും​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​വാ​ഗ്ദാ​നം​ ​ചെ​യ്താ​ണ് ​ഇ​ര​ക​ളെ​ ​വീ​ഴ്ത്തു​ന്ന​ത്.​ ​വി​ശ്വാ​സം​ ​ആ​ർ​ജി​ക്കാ​നാ​യി​ ​ല​ളി​ത​മാ​യ​ ​അ​ഭി​മു​ഖ​വും​ ​ടൈ​പ്പിം​ഗ് ​ടെ​സ്റ്റും​ ​ഓ​ൺ​ലൈ​നാ​യും​ ​ഓ​ഫ് ​ലൈ​നാ​യും​ ​ന​ട​ത്തും.

ബ​ന്ദി​ക​ളാ​ക്കി​ ​നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​നം

ഇരകളെ നിയമവിരുദ്ധമായി തായ്‌ലൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്‌പെഷ്യൽ ഇക്കണോമിക് സോണിലും കമ്പോഡിയ, മ്യാൻമർ, വിയറ്റ്‌നാം തുടങ്ങിയ അയൽരാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓൺലൈനായും ഫോൺ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നത്.

 ഖനനം, തടി ഫാക്ടറിയിലെ ജോലികൾ തുടങ്ങിയവയും ചെയ്യിക്കുന്നു

നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കുന്നു.

 ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി പേരെ ഇന്ത്യൻ എംബസികൾ ഇടപെട്ട് രക്ഷപ്പെടുത്തി

 സഹായത്തിനായി ഇന്ത്യൻ എംബസി

തായ്‌ലാൻഡ് +66618819218,

കമ്പോഡിയ +855 92881676

മ്യാൻമർ +9595419602

ലാവോസ് +8562055536568

വിയറ്റ്‌നാം +84913089165 ,