കൊച്ചി: ശ്രീനാരായണീയ സമൂഹത്തിന്റെ പരാധീനതകൾക്ക് പരിഹാരം കണ്ടെത്താൻ ശ്രീനാരായണ സാംസ്‌കാരിക സമിതി മുന്നിട്ടിറങ്ങണമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ശ്രീനാരായണ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റി കാക്കനാട് ശ്രീനാരായണ സൗധത്തിൽ
സംഘടിപ്പിച്ച 43-ാം വാർഷിക പൊതുയോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ. ബാബു ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് ലഭിച്ച വിഷ്ണു രാജ്, സൂര്യ എസ്. കുമാർ എന്നിവർക്ക് ചടങ്ങിൽ സ്വർണ്ണപ്പതക്കം സമ്മാനിച്ചു. മറ്റ് പ്രതിഭകളെയും ആദരിച്ചു.
ജില്ലാ ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി. സജീവ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കെ.കെ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.പി. സനൽ, ട്രഷറർ കെ.കെ. നാരായണൻ, കെ.കെ. പീതാംബരൻ, എൻ.കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.