
കുമ്പളങ്ങി: കായലോരത്ത് താമസിക്കുന്ന കുടുംബങ്ങൾ വേലിയേറ്റ സമയത്ത് വെളളക്കെട്ട് മൂലം വിഷമിക്കുകയാണെന്നും പുഴയിൽ നിന്ന് എക്കൽ മണ്ണ് അടിയന്തരമായി നീക്കി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് പരിഹാരം കാണണമെന്നും കെ.സി.എസ്.എഫ് സംഘടന ആവശ്യപ്പെട്ടു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ബെന്നി ചാലാ വീട്ടിൽ, ജസ്റ്റിൻ, ഓസ്‌വിൻ എഴുതൈക്കൽ, ജോസി മട്ടമ്മൽ, ജോയി തറയിൽ, മിനിമോൾ ജൂഡ്, സ്റ്റാൻലി എന്നിവർ സംസാരിച്ചു.