
കൊച്ചി: സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസിന്റെ ഭാഗമായ സീ 5ന്റെ വിനോദ പരിപാടികൾ ആസ്വദിക്കാൻ എയർടെൽ വൈഫൈ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങുന്നു. ഇതിന് അധിക തുക ഈടാക്കില്ല. 699 രൂപ മുതലുള്ള എയർടെൽ വൈഫൈ പ്ലാൻ സ്വന്തമാക്കിയർക്കെല്ലാം സീ 5 സേവനം സൗജന്യമാണ്.
മുൻനിര ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമായ സീ5 ൽ 1800ലധികം ടി.വി ഷോകൾ, 4000ത്തിലധികം സിനിമകൾ, വിവിധ ഭാഷകളിലുള്ള നിരവധി വെബ് സീരീസുകൾ ലഭ്യമാണ്. ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്‌റ്റാർ എന്നിവയും എയർടെൽ വൈഫൈയിൽ ലഭിക്കും.