ph

കാലടി: ചെങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം സിംഹവാലൻ കുരങ്ങനെ കണ്ടെത്തി. ക്ഷേത്രത്തിന് ചുറ്റും വീടിന്റെ മതിലുകളിൽ ഓടി നടക്കുന്ന കുരങ്ങനെയാണ് നാട്ടുകാർ കണ്ടത്. കൗതുകത്തോടെ കുരങ്ങനെ കാണാൻ കുട്ടികളും മുതിർന്നവരും ക്ഷേത്ര പരിസരത്തേക്കെത്തി. 2018ലെ പ്രളയത്തിന് ശേഷം പെരിയാറിന്റെ തീരങ്ങളിൽ കുരങ്ങൻ, കുറുനരി, മലമ്പാമ്പ് എന്നിവയെ പതിവായി കാണുന്നുണ്ട്.