malinayam
മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് റോഡരികിൽ മത്സ്യമാലിന്യം തള്ളിയ നിലയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ റോഡരികിൽ മത്സ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളി. ദുർഗന്ധം മൂലം പ്രദേശവാസികൾക്കും യാത്രക്കാർക്കും ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഇ.ഇ.സി മാർക്കറ്റ് റോഡരികിലാണ് മാലിന്യം തള്ളിയത്. ദിവസങ്ങളായി ഇവിടെ ഇവിടെ മാലിന്യം തള്ളുന്നുണ്ട്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ അശ്രദ്ധയാണ് ഇവിടെ പതിവായി മാലിന്യം തള്ളാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യമിടുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.