
കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിന്റെ 51-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. സി.എം.ഇ.സി.ടി-ജി.സി ചീഫ് സേവക് എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായിരുന്നു. ചിന്മയ പ്രതിഭ അവാർഡ് പ്ലസ്ടു വിദ്യാർത്ഥിനി നിധി എം. ഹരികുമാറും മികച്ച അദ്ധ്യാപികക്കുള്ള അവാർഡ് ഗണിത വിഭാഗം അദ്ധ്യാപിക പി. നിഷയും ഏറ്റുവാങ്ങി. ഗായകൻ ഗണേഷ് സുന്ദരം സമ്മാനദാനം നിർവഹിച്ചു. പ്രകൃതിയെ ആസ്പദമാക്കി 'സമൃദ്ധി ' എന്ന പേരിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും നടന്നു. സി.എം.ഇ.സി.ടി-ജി.സി ബോർഡ് ഒഫ് മാനേജ്മെന്റ് പ്രസിഡന്റ് ഡോക്ടർ ലീലാ രാമമൂർത്തി സ്കൂൾ മാനേജ്മെന്റ് രക്ഷാകർത്തൃ പ്രതിനിധി സുനൈനാ വർമ്മ, പ്രിൻസിപ്പൽ പ്രിയ സി. പിള്ള, സ്കൂൾ ഹെഡ് ബോയ് എസ്. സൂര്യജിത്ത്, ഹെഡ് ഗേൾ നിധി എം. ഹരികുമാർ, വൈസ് പ്രിൻസിപ്പൽ സി. സുചിത്ര, സി.എം.ഇ.സി.ടി-ജി.സി സീനിയർ ട്രസ്റ്റി വി.എൻ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.