തൃപ്പൂണിത്തുറ: എരൂർ ശ്രീനാരായണ ഗുരുവരാശ്രമസംഘം ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിലെ ഉത്സവം 26ന് കൊടിയേറി ജനുവരി 1ന് ആറാട്ടോടെ സമാപിക്കും.
26ന് പുലർച്ചെ 5.45ന് ഗുരുപൂജ, 9ന് കളഭാഭിഷേകം, വൈകിട്ട് 3ന് കൊടിക്കയർ എഴുന്നള്ളിപ്പ്, 6ന് ഫ്യൂഷൻ തിരുവാതിരകളി, 6.30ന് ദീപാരാധന, തുടർന്ന് കൊടിയേറ്റ്, 8ന് നൃത്തനൃത്യങ്ങൾ.
27ന് രാവിലെ 9.30ന് കളഭാഭിഷേകം, വൈകിട്ട് 5ന് സൗന്ദര്യലഹരി, 6.30ന് ഫ്യൂഷൻ തിരുവാതിരകളി, 7ന് വിളക്കിനെഴുന്നള്ളിപ്പ്, 7.10ന് ഫ്യൂഷൻ തിരുവാതിര, 8ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിന്റെ ഗാനമേള.
28ന് വൈകിട്ട് 6.15ന് കൈകൊട്ടിക്കളി, വിളക്കിനെഴുന്നള്ളിപ്പ്, 6.30ന് ഭജൻസ് സംഗീതപരിപാടി, 8ന് കോൽക്കളി, 8.15ന് നൃത്തപരിപാടികൾ, 9ന് താലംവരവ്, 9.15ന് നൃത്തനൃത്യങ്ങൾ.
29ന് വൈകിട്ട് 6ന് ഭജന, 6.30ന് കളരിപ്പയറ്റ്, 7.15ന് തിരുവാതിരകളി, 8ന് കൊച്ചി പാണ്ഡവാസിന്റെ നാടൻപാട്ട്.
30ന് വൈകിട്ട് 6ന് വിശേഷാൽ ഗുരുപൂജ, താലം എഴുന്നള്ളിപ്പ് പുറപ്പെടൽ, 6.30ന് തിരുവാതിരകളി, കൈകൊട്ടിക്കളി, 7.15ന് നൃത്തസന്ധ്യ, 9ന് പുഷ്പാഭിഷേകം, 9.15ന് താലംവരവ്.
31ന് വലിയ വിളക്ക്. രാവിലെ 8ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, 9.30ന് കളഭാഭിഷേകം, വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 6ന് കാഴ്ചശ്രീബലി, പകൽപ്പൂരം, പാണ്ടിമേളം, വലിയ കാണിക്ക, 8.30ന് നൃത്തനൃത്യങ്ങൾ, 11ന് പള്ളിവേട്ട പുറപ്പാട്, 11.30ന് പള്ളിവേട്ട എഴുന്നള്ളത്ത്.
ജനുവരി 1ന് ആറാട്ട്. പുലർച്ചെ 5.45ന് ഗോദർശനം, വിശേഷാൽ അഭിഷേകം, വൈകിട്ട് 4ന് ആറാട്ട്ബലി, ആറാട്ടിന് പുറപ്പാട്, 6ന് ഭക്തിഗാനസുധ, തുടർന്ന് ഭരതനാട്യം, 7.30ന് കൊച്ചിൻ ലയരാഗയുടെ സുവർണഗീതങ്ങൾ തുടർന്ന് കൂട്ടി എഴുന്നള്ളത്ത്, കൊടിയിറക്കൽ, ആറാട്ട്കലശം.