
കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാർകോട്ടിക് സെൽ എ.സി.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം എറണാകുളം മാർക്കറ്റ് റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 3.461 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മുർഷിദാബാദ് സ്വദേശി ലാലൻ ഷേഖാണ് (32) അറസ്റ്റിലായത്.
മട്ടാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർ ജിമ്മി ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മട്ടാഞ്ചേരി എം.എ നാസർ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ മട്ടാഞ്ചേരി സ്വദേശികളായ കെ.എസ്. മുഹമ്മദ് അസ്‌ലം (26), എം.എസ്. ഷാഹിദ് (25), ആലപ്പുഴ പാണാവള്ളി സ്വദേശി ഷാരൂഖ് (25) എന്നിവരെ 1.51 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.