മൂവാറ്രുപുഴ: ഏഴാം ലൈബ്രറി കൗൺസിൽ രൂപീകരിക്കുന്നതിനായി അംഗ ലൈബ്രറികളിൽനിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി. 2025 മാർച്ച് 2നാണ് ഗ്രന്ഥശാലകളിൽ തിരഞ്ഞെടുപ്പ്. മൂവാറ്രുപുഴ താലൂക്കിൽ 69 ഗ്രന്ഥശാലകളിൽ നിന്നാണ് പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത്. റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലനം ഇന്ന് രാവിലെ 11ന് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റും യാത്രാപ്പടിയും നൽകുന്നതാണെന്ന് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.