temple-
കൂത്താട്ടുകളം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ദേശവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി കല്ലൂർക്കാട് ശ്രീമുരുക ചിന്ത് സംഘം ചിന്ത്പാട്ട് അവതരിപ്പിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേശവിളക്ക് മഹോത്സവം നടന്നു. ഗുരുസ്വാമി മേമടങ്ങ് ബാലകൃഷ്ണൻ കുമാരന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. കലൂർക്കാട് ശശി കുഞ്ഞനും സംഘവും അവതരിപ്പിച്ച ശാസ്താം പാട്ട്, കല്ലൂർക്കാട് ശ്രീമുരുക ചിന്ത് സംഘം അവതരിപ്പിച്ച ചിന്ത്പാട്ട് എന്നിവയും ദീപാരാധന, അന്നദാനം, എതിരേൽപ്പ് എന്നിവയും നടന്നു. ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ഷാജി കണ്ണംകോട്ടിൽ, സെക്രട്ടറി പി.സി. അജയഘോഷ്, അനീഷ് തങ്കപ്പൻ, കെ.എൻ. അഭിലാഷ്, കെ. രാജു, ശ്രീജിത്ത് നാരായണൻ എന്നിവർ നേതൃത്വംനൽകി.