temple
മണ്ണത്തൂർ തുരുത്തുമറ്റത്ത് ഭഗവതിക്ഷേത്രത്തിലെ ഭഗവതസപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ച് ക്ഷേത്രം മേൽശാന്തി കൈപ്പകശേരിമന അനീഷ് നമ്പൂതിരി ഭദ്രദീപം തെളിക്കുന്നു

കൂത്താട്ടുകുളം: മണ്ണത്തൂർ തുരുത്തുമറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ 12-ാമത് ഭാഗവതസപ്തഹയജ്ഞം ആരംഭിച്ചു. രമാദേവി തൃപ്പൂണിത്തുറയാണ് യജ്ഞാചാര്യ. എടത്തല വിജയശർമ്മ യജ്ഞഹോതാവും, നൊച്ചിമ സരോജിനി, കണ്ണൻ ഗുരുവായൂർ എന്നിവർ യജ്ഞപൗരാണികരുമാണ്. മണ്ണത്തൂർ കോണത്ത് പഞ്ചദുർഗാദേവി ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണ വിഗ്രഹം യജ്ഞവേദിയിൽ എത്തിച്ചു. ക്ഷേത്രം മേൽശാന്തി കൈപ്പകശേരിമന അനീഷ് നമ്പൂതിരി ദീപ പ്രകാശനം നടത്തി. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6ന് വിഷ്ണു സഹസ്രനാമം, ഗ്രന്ഥനമസ്കാരം, ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്, വൈകിട്ട് 6ന് നെയ് വിളക്കുമായി ക്ഷേത്രപ്രദക്ഷിണം, 7ന് ഭജന എന്നിവ നടക്കും. 29ന് രാവിലെ 11ന് ആറാട്ടോടെ സമാപനം. മണ്ണത്തൂർ ഹൈന്ദവ സൊസൈറ്റി പ്രസിഡന്റ് വി.എസ്. സുധാകരൻ, സെക്രട്ടറി ലിജോ ഗോപി എന്നിവർ നേതൃത്വം നൽകുന്നു.