
പിറവം : കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയിലും മോദി-അദാനി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചും ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറെ അപമാനിച്ച അമിത്ഷാ രാജി വയ്ക്കണം എന്നാവശ്യപ്പെട്ടും സി.പി.ഐ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം പോസ്‌റ്റോഫീസിലേക്ക് മാർച്ച് നടത്തി. പള്ളിക്കവലയിൽ നിന്നാരംഭിച്ച മാർച്ച് പോസ്‌റ്റോഫീസിന് മുമ്പിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ധർണ സമരം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി.പോൾ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടിയു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി, എം.എം ജോർജ്, മുണ്ടക്കയം സദാശിവൻ, അഡ്വ. ബിമൽ ചന്ദ്രൻ, സി.എൻ സദാമണി, കെ.പി ഷാജഹാൻ, എ.എസ് രാജൻ, ടോമി വർഗീസ്, കെ.സി തങ്കച്ചൻ, നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് എന്നിവർ സംസാരിച്ചു. സി.പി.ഐ ഭാരവാഹികളായ ഒ.എ മണി, നെൽസൺ ജോർജ്, സൈജു പീറ്റർ, അമൽ മാത്യു, എം.എം ഏലിയാസ്, സി. ടി ശശി, ജിബി റോക്കി, പി. എം വാസു, പി. കെ സുകുമാരൻ, പി.ജി മോഹനൻ, അനന്ദു വേണുഗോപാൽ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.