school-police

പിറവം: റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സുരക്ഷിത് മാർഗ് പദ്ധതി രാമമംഗലം ഹൈസ്കൂളിൽ ആരംഭിച്ചു. കൂട്ടുകാരൻ ഗ്രൂപ്പിന്റെയും എസി.എം.എസ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് സുരക്ഷിത് മാർഗ് പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളിൽ ആണ് നടപ്പിലാക്കുന്നത്. രാമമംഗലം ഹൈസ്കൂളിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി ഷാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. രാമമംഗലം ഹൈസ്കൂൾ മാനേജർ അജിത്ത് കല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മേരി എൽദോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ എലിയാസ്, വാർഡ് അംഗം ആന്റോ പി. സ്കറിയ, ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ, കെ.എൻ മധു, ജോ മാത്യൂസ്, പ്രിൻസി ബിനു, മഞ്ജു പ്രതാപചന്ദ്രൻ, അരുൺ കുമാർ, പദ്ധതി കോഓർഡിനേറ്റർമാരായ അനൂബ് ജോൺ, സ്മിനു ചാക്കോ എന്നിവർ സംസാരിച്ചു.