കൊച്ചി: യുക്തിവാദ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ എറണാകുളം സി. അച്യുതമേനോൻ ഹാളിൽ സ്വതന്ത്രചിന്താ സെമിനാർ നടത്തി. അഡ്വ. പ്രശാന്ത് പത്മനാഭൻ പ്രഭാഷണം നടത്തി. എം.ടി. ഋഷികുമാറും പി.എം. സഫിയയും വിഷയാവതരണം നടത്തി. യുക്തിവാദ പഠനകേന്ദ്രം ചെയർമാൻ അഡ്വ. എസ്. ഗോപകുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ എ.സി. ജോർജ് എന്നിവർ സംസാരിച്ചു.