കൊച്ചി: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരന്റെ 14-ാമത് അനുസ്മരണ സമ്മേളനം നടത്തി. ഐ.എൻ.ടി.യു.സി ഭവനിൽ കൂടിയ അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഇ. തറുവായികുട്ടി, സ്ലീബാ സാമുവൽ, സക്കീർ ഹുസൈൻ, പി.പി. അലിയാർ, സൈബ താജുദ്ദീൻ, സുനിത, മേരി ദേവസിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.