പിറവം: എസ്.എൻ.ഡി.പി യോഗം പിറവം ശാഖയിലെ പെരിങ്ങാമല കുടുംബയൂണിറ്റ് വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും ജലേഷ് ചാമക്കാലയുടെ ഭവനത്തിൽ വച്ച് നടന്നു. കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്തു. പിറവം ശാഖാ പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷനായി. വി.കെ. സാബു കാവട്ടേൽ കൺവീനറായും ഷാജി മൈലാംകൂന്ന്‌ ജോ. കൺവീനറായും 15 അംഗ കമ്മിറ്റി രൂപീകരിച്ചു. ശാഖ വൈസ് പ്രസിഡന്റ് വി.കെ. രാജീവ്, സെക്രട്ടറി സി.കെ. പ്രസാദ്, യൂണിയൻ വനിതാ സംഘം സെക്രട്ടറി മഞ്ജു റെജി, യൂണിയൻ കൗൺസിലർ വിജയൻ, കുടുംബയൂണിറ്റ് കൺവീനർ യു.ഡി. സുരേഷ് എന്നിവർ സംസാരിച്ചു. ശാഖാ കമ്മിറ്റി മെമ്പർമാരായ സുബി ഇടപറമ്പിൽ, സന്തോഷ്, ഷാജി തുടങ്ങിയവർ പങ്കെടുത്തു.