xmas-tree
കുമ്പളങ്ങി സാൻജോസ് ഇടവക ക്രിസ്മസ് രാവ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച 50 അടി ഉയരമുള്ള ക്രിസ്മസ് ട്രീ

കൊച്ചി: കുമ്പളങ്ങി സാൻജോസ് ഇടവക ക്രിസ്മസ് രാവ് ആഘോഷങ്ങളുടെ ഭാഗമായി 50 അടി ഉയരമുള്ള ക്രിസ്മസ് ട്രീ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് സ്വിച്ച് ഓൺ നിർവഹിച്ചു.വികാരി ഫാ. ആന്റണി തളുതറ അദ്ധ്യക്ഷനായി. കൈക്കാരൻ നെൽസൻ കോച്ചേരി, ലെനിൻ ബാവക്കാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡെന്നീസ് കടപ്പുറത്ത് തയ്യിൽ, കുടുംബയൂണിറ്റ് ഇടവകസമിതി കൺവീനർ ബിജു തത്തമംഗലത്ത്, സെക്രട്ടറി മെൽബിൻ ചക്കാലയിൽ, ട്രഷറർ ഷിബു കോലോത്ത് തുടങ്ങിയവർ സംസാരിച്ചു.