മൂവാറ്റുപുഴ: ഇ.എ. കുമാരൻ മൂന്നാമത് അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ അദ്ധ്യക്ഷനായി. എ.ഐ.വൈ..എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ.കെ. ശിവൻ, സംസ്ഥാന കമ്മറ്റി അംഗം ബാബു പോൾ, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എ. നവാസ്, കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എം.പി .ജോസഫ്, കെ.പി. റെജിമോൻ, ഇ.കെ. സുരേഷ്, എൽദോ എബ്രഹാം, ജോളി പൊട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.