y
മുരിയമംഗലം ശ്രീനരസിംഹ സ്വാമി ക്ഷേത്രം

തിരുവാങ്കുളം: ക്ഷേത്രസംരക്ഷണസമിതി മാമല മുരിയമംഗലം ശ്രീനരസിംഹസ്വാമി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭാഗവത മഹാസത്രം 29 മുതൽ ജനുവരി 7വരെ നടത്തും. യജ്ഞാചാര്യൻ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് മഹാസത്രം.

29ന് രാവിലെ 8.30ന് രാമമംഗലം പെരുംതൃ ക്കോവിൽ നരസിംഹസ്വാമി ക്ഷേത്രത്തിൽനിന്ന് വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ വിഗ്രഹഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുരിയമംഗലം ക്ഷേത്രത്തിൽ എത്തിച്ചേരും .

വൈകിട്ട് 5ന് യോഗം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി കെ.എസ് നാരായണൻ അദ്ധ്യക്ഷനാകും. തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതി രിപ്പാട്, അഡ്വ. വിഷ്ണു പ്രസാദ്, ജയന്തൻ നമ്പൂതിരിപ്പാട്, കെ.വി. സനീഷ്, മഹേഷ്‌കുമാർ എന്നിവർ സംസാരിക്കും. തുടർന്ന് സത്രനഗരിയിൽ കൊടിയേറ്റ്, ആചാര്യവരണം, ഭാഗവത മാഹാത്മ്യം.

യജ്ഞവേദിയിൽ ജനുവരി 7 വരെ ആചാര്യൻമാർ വിവിധ വിഷങ്ങളിൽ പ്രഭാഷണം നടത്തും. സത്രവേദിയിൽ ഗണപതിഹോമം, പാരായണം, പ്രഭാഷണം, സഹസ്രനാമാർച്ചന, വേദപ്രാർത്ഥന, സമൂഹ പ്രദക്ഷിണം, ശ്രീഫല സമർപ്പണം, സർവൈശ്വര്യപൂജ, നിറപറ, അർച്ചന, ഭജന, അന്നദാനം എന്നിവയും നടക്കും. സത്രനടത്തിപ്പിന് രക്ഷാധികാരികളായി ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട്, മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട്, സദനം ബാലകൃഷ്ണൻ മുരിയമംഗലം, സത്യധർമ്മൻ അടികൾ കൊടുങ്ങല്ലൂർ, ജയന്തൻ നമ്പൂതിരിപ്പാട് കോമനമന തൃപ്പൂണിത്തുറ തുടങ്ങിയവരും 101 അംഗ കമ്മിറ്റിഅംഗ ങ്ങളും നേതൃത്വം നൽകും.